ജനനം 1855 ഓഗസ്റ്റ് 3ന് കോഴിക്കോട്, മരണം 1924 മേയ് 24ന്. പ്രമുഖ വ്യാകരണപണ്ഡിതരില്‍ ഒരാളാണു് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അതീവ തത്പരനായിരുന്നു. ‘വ്യാകരണമിത്രം’ എന്ന മലയാളവ്യാകരണ ഗ്രന്ഥം അദ്ദേഹത്തിന്റേതാണ്. വ്യാകരണപഠനം കുട്ടികള്‍ക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തില്‍ പുസ്തകങ്ങള്‍ രചിച്ചു.
ചരിത്രത്തിലും സംസ്‌കൃതത്തിലും ബി.എ. നേടിയ അദ്ദേഹം സ്‌കൂള്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായി.
എം.എ പാസ്സായി മംഗലാപുരം ഗവണ്‍മെന്റ് കോളേജ് ലക്ചറര്‍ ആയി. ആന്ധ്രാപ്രദേശിലെ രാജമേന്ദ്രി ട്രെയിനിങ് കോളേജില്‍ അധ്യാപകനായും കൊച്ചി ടി.ഡി. ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയും പ്രവര്‍ത്തിച്ചു.

കൃതികള്‍

ബാലവ്യാകരണം
വ്യാകരണാദര്‍ശം
വ്യാകരണമിത്രം
വ്യാകരണാമൃതം
ശിശുമോദകം
ബാലാമൃതം