Archives for October, 2020 - Page 27
പള്ളത്തു രാമന്‍
സാമുദായികവും സാമൂഹികവുമായ അസമത്വങ്ങള്‍ക്കെതിരേ തൂലിക ചലിപ്പിച്ച കവിയാണ് പള്ളത്തു രാമന്‍ (1894-1963). കുമാരനാശാനെ പിന്തുടര്‍ന്ന് സമുദായപരിഷ്‌കരണം ലക്ഷ്യമാക്കി സാഹിത്യസൃഷ്ടികള്‍ നടത്തി. കൃതികള്‍ വനമാല ഉദയരശ്മി വീരാംഗന മിശ്രകാന്തി കൈത്തിരി
പറവൂര്‍ ജോര്‍ജ്
പ്രമുഖ മലയാള നാടകകൃത്താണ് പറവൂര്‍ ജോര്‍ജ്. ജനനം 1938 ഓഗസ്റ്റ് 20 , മരണം 2013 ഡിസംബര്‍16. വളരെ ചെറുപ്പം മുതല്‍ക്കു തന്നെ നാടകരംഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനാണ്. ടി.ടി.സി പരിശീലനം കഴിഞ്ഞ്…
തിക്കോടിയന്‍
മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് തിക്കോടിയന്‍ എന്നറിയപ്പെടുന്ന പി. കുഞ്ഞനന്തന്‍ നായര്‍(1916-2001). കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് ജനിച്ചത്. നിരവധി നാടകങ്ങള്‍, നോവലുകള്‍, തിരക്കഥകള്‍, ഗാനങ്ങള്‍ എന്നിവ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. തന്റെ ആത്മകഥയായ അരങ്ങ് കാണാത്ത നടന്‍ എന്ന പുസ്തകത്തില്‍ മലബാറിന്റെ സാമൂഹിക…
നൈനാന്‍ കോശി
അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമാണ് നൈനാന്‍ കോശി.1934 ഫെബ്രുവരി 1ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് മുണ്ടിയപ്പിള്ളിയില്‍ ജനിച്ചു. കെ.വി. കോശിയും മറിയമ്മയുമാണ് മാതാപിതാക്കള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, സ്റ്റുഡന്റ്…
നാലാങ്കല്‍ കൃഷ്ണപിള്ള
കോട്ടയത്തെ ഒളശ്ശയില്‍ ജനനം. അച്ഛന്‍ അറയ്ക്കല്‍ കേശവപിള്ള, അമ്മ നാലാങ്കല്‍ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളീല്‍ നിന്നും പ്രശസ്തമായ നിലയില്‍ സ്വര്‍ണ്ണമെഡലോടെ എം.എ,എല്‍.ടി ബിരുദങ്ങള്‍. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം റീജിയണല്‍…
ബാലാമണിയമ്മ (എന്‍. ബാലാമണിയമ്മ)
മലയാളത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബര്‍ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവര്‍ അറിയപ്പെട്ടത്.ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോന്‍…
നാലപ്പാട്ട് നാരായണമേനോന്‍
പ്രശസ്തസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോന്‍ (1887 ഒക്ടോബര്‍ 7 -1954 ജൂണ്‍ 3). വിവര്‍ത്തനം, കവിതാരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പൊന്നാനിക്കടുത്ത് വന്നേരിയില്‍ 1887 ഒക്‌ടോബര്‍ ഏഴിനാണ് നാലപ്പാട് നാരായണമേനോന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച…
നരേന്ദ്രഭൂഷണ്‍
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. വൈദികദാര്‍ശനിക മാസികയായ ആര്‍ഷനാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു.മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ആയിരുന്നു നരേന്ദ്രന്റെ ജനനം. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലും പഠനത്തിനും ശേഷം…
നരേന്ദ്രപ്രസാദ് ആര്‍. (ആര്‍. നരേന്ദ്രപ്രസാദ്)
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബര്‍ 26ന് മാവേലിക്കരയിലെ ഒരു നായര്‍ കുടുംബത്തില്‍ ജനനം. പിതാവ് രാഘവപ്പണിക്കര്‍. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…
നന്തനാര്‍ (പി.സി. ഗോപാലന്‍)
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍ (1926-1974). ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും…