കോട്ടയത്തെ ഒളശ്ശയില്‍ ജനനം. അച്ഛന്‍ അറയ്ക്കല്‍ കേശവപിള്ള, അമ്മ നാലാങ്കല്‍ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളീല്‍ നിന്നും പ്രശസ്തമായ നിലയില്‍ സ്വര്‍ണ്ണമെഡലോടെ എം.എ,എല്‍.ടി ബിരുദങ്ങള്‍. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറായാണ് ജോലിയില്‍ നിന്നും വിരമിച്ചത്.ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങള്‍.

കൃതികള്‍

കൃഷ്ണതുളസി
ഡിസംബറിലെ മഞ്ഞുതുള്ളികള്‍
രാഗതരംഗം
ശോകമുദ്ര
വസന്തകാന്തി
രത്‌നകങ്കണം
ആമ്പല്‍പൊയ്ക
പൂക്കൂട
പ്രിയദര്‍ശിനി
സൗഗന്ധികം
കസ്തൂരി
സിന്ദൂരരേഖ
ഉദയഗിരി ചുവന്നു
മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ (ക്ഷേത്രചരിത്രം)
സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്രു, സ്റ്റാലിന്‍ (ജീവചരിത്രങ്ങള്‍)

പുരസ്‌കാരങ്ങള്‍

ഓടക്കുഴല്‍ അവാര്‍ഡ് (കൃഷ്ണതുളസി -1976)
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഡിസംബറിലെ മഞ്ഞുതുള്ളികള്‍ 1980)
മഹാക്ഷേത്രങ്ങള്‍ക്കുമുന്നില്‍' -തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡിന്റെ വിശേഷപുരസ്‌കാരം