കാന്താ താമസമെന്തഹോ
രചന: യുസ്തൂസ് യോസഫ്
പല്ലവി
- കാന്താ! താമസമെന്തഹോ!
- വന്നീടാ നേശു
- കാന്താ! താമസമെന്തഹോ!-
അനുപല്ലവി
- കാന്താ! നിൻ വരവിന്നായ്
- കാത്തിരുന്നെന്റെ മനം
- വെന്തുരുകുന്നു കണ്ണും
- മങ്ങുന്നെ മാനുവേലേ
- (കാന്താ…)
ചരണങ്ങൾ
- വേഗത്തിൽ ഞാൻ വരുന്നെന്നു
- പറഞ്ഞി ട്ടെത്ര
- വർഷ മതാ യിരിക്കുന്നു!
- മേഘങ്ങളിൽ വരുന്നെന്നു
- പറഞ്ഞ തോർത്തു
- ദാഹത്തോടെ യിരിക്കുന്നു
- ഏക വല്ലഭ നാകും
- യേശുവേ! നിന്റെ നല്ല
- ആഗമനം ഞാൻ നോക്കി
- ആശ യോ ടിരിക്കയാൽ-
- (കാന്താ…)
- ദുഃഖം നീ നോക്കുന്നില്ല യോ
- എന്റെ വിലാപ-
- ശബ്ദം നീ കേൾക്കു ന്നില്ലേ യോ
- തക്കം നോക്കീ ടുന്നില്ല യോ
- പിശാ ചെന്മനം
- വെക്കം ഹനിപ്പാ നായ യ്യോ!
- തൃക്കണ്ണാലെന്നെ നോക്കി
- ദുരിതങ്ങ ളാകെ പോക്കി
- വെക്കം നിൻ മണവാട്ടി-
- യാക്കി ക്കൊള്ളുവാൻ പ്രിയ!-
- (കാന്താ…)
Leave a Reply