മുന്‍ഷി പരമുപിള്ള
ആദ്യകാല മലയാള ചലച്ചിത്രകഥാ-തിരക്കഥാകൃത്തും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്.കെ. പരമേശ്വരന് പിള്ള. ജനനം 1894 ജൂണ്‍ 16ന്
അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍. കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞുപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകന്. ഇ.വി കൃഷ്ണപിള്ള അയല്‍വാസിയും ആത്മമിത്രവുമായിരുന്നു. ഏഴാം ക്ലാസ് ജയിച്ചു മുന്‍ഷിയായി. കെ.സി. കേശവപിള്ളയുടെ ‘സദാരാമ’ നാടകത്തില്‍ അഭിനയിച്ചു. സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന് ഞാനാ എന്നിങ്ങനെ നിരവധി നാടകങ്ങള്‍ പ്രശസ്ത നാടകക്കമ്പനികള്‍ അവതരിപ്പിച്ചു. നാടകകൃത്ത്, ഹാസ്യകാരന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. പ്രസന്ന എന്ന ആദ്യകാല മലയാള സിനിമയുടെ കഥാകൃത്തായിരുന്നു. ചിത്രം പക്ഷിരാജ സ്റ്റുഡിയോസ് മലയാളത്തിലും തമിഴിലും നിര്‍മ്മിച്ചു. ‘മണമകള്‍’ എന്ന തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ കഥ എഴുതിയത് മുന്‍ഷി പരമു പിള്ളയും സംഭാഷണം കരുണാനിധിയുമായിരുന്നു.
സി.വി. കുഞ്ഞുരാമന്റെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. സരസന് മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യ വിമര്‍ശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി. ഉത്തരവാദ ഭരണകാലത്ത് സര് സി.പിയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിനു മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി. അദ്ദേഹം മൂന്നു വിവാഹങ്ങള്‍ കഴിച്ചു.
കൃതികള്‍
നാടകങ്ങള്‍
സുപ്രഭ (2 ഭാഗങ്ങള്‍)
കള്ളന്മാരുടെ രഹസ്യങ്ങള്‍
മധുവിധു
എന്റെ സ്വരാജ്
പ്രകാശം
പരസ്പര സഹായം
പ്രതിഭ
മധുവിധു
രഹസ്യങ്ങള്‍
അധ്യാപകന്
സുപ്രഭ
ആറടിമണ്ണ്
തിരിച്ചടി
കള്ളന് ഞാനാ
കഥ, തിരക്കഥ രചിച്ച ചലച്ചിത്രങ്ങള്‍
പ്രസന്ന (കഥ)
വനമാല (സംഭാഷണം)
സന്ദേഹി
കാഞ്ചന
കാലം മാറുന്നു
തസ്കര വീരന്
മണമകള്‍ (തമിഴ്)
Leave a Reply