ജോര്ജ് തഴക്കര
ജനനം ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില് തഴക്കരയില് 1964ല്. സാഹിത്യത്തില് ബിരുദാനന്തരബിരുദം;
ഹ്യൂമന് റിസോഴ്സസ് മാനേജ്മെന്റില് എം.ബി.എ. ടൈംസ് ഓഫ് അമേരിക്കന് മലയാളി ഓണ്ലൈന് പത്രമായ www.timeosfamericanmalayali.com. പത്രാധിപര്. സാംസ്കാരികവകുപ്പ് എ.ആര്.രാജരാജവര്മ്മ സ്മാരക ഭരണസമിതി അംഗമായിരിക്കെ
കേരളപാണിനി എ.ആര്.രാജരാജവര്മ്മ ഡോക്യുമെന്ററിയുടെ ഗവേഷണവും ഏകോപനവും നിര്വഹിച്ചു. എ.ആര്. കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ കണ്വീനര്, ഇന്ത്യന് ഓര്ത്തഡോക്സ് ഹെറാള്ഡ് (www.orthodoxherald.com റസിഡന്റ് എഡിറ്റര്, സാഹിത്യപോഷിണി മാനേജിംഗ് എഡിറ്റര് എന്നീ നിലകളിലും പ്രവര്ത്തിച്ചു.
ബാലജനസഖ്യം മാവേലിക്കര യൂണിയന് രക്ഷാധികാരി, കേരള ഗ്രന്ഥശാലാ ഗുരുനിത്യചൈതന്യയതി ലൈബ്രറി സെക്രട്ടറി, ഫൗണ്ടേഷന് ഡയറക്ടര് എന്നീ നിലകളില് പ്രവര്ത്തിക്കുന്നു.
ഭാര്യ: മിനി ജോര്ജ്, മക്കള്: ലവിന് ജോര്ജ് മാത്യു, ലിയ ഗ്രേസ് ജോര്ജ്, വിലാസം: മിത്രനികേതന്, തഴക്കര പോസ്റ്റ്, മാവേലിക്കര, പിന്, 690 102 ഫോണ്: 8921 587848, 94473 55710.e-mail: georgethazhakara@gmail.com
കൃതികള്
അനുയാത്ര
ആവര്ത്തനം
പടിപ്പുര
യൂദയുടെ നിനവുകള്
മനോരഥങ്ങളുടെ കാവല്ക്കാര് (നോവല്)
മാവേലിക്കരയും മനീഷികളും
കര്മ്മപഥത്തിന്റെ സഹയാത്രികന്
ഫാ.മത്തായി വിലനിലം- ജീവിതം ദര്ശനം സേവനം (ജീവചരിത്രം)
ഇരുനിറപ്പച്ച
എ.ആര്.രാജരാജവര്മ്മ (ബാലസാഹിത്യം)
ആറാം മാര്ത്തോമ്മായുടെ സഭാചരിത്രം (സമാഹരണവും പഠനവും)
നിലാവിലുലഞ്ഞ നിശ്ശബ്ദതാഴ്വര (ലേഖനങ്ങള്)
പ്രശസ്തരുടെ പ്രഭാഷണങ്ങള്
പുരസ്കാരം
1998ല് മാത്തന് തരകന് അവാര്ഡ് (മനോരഥങ്ങളുടെ കാവല്ക്കാര്)
2010ല് ന്യൂയോര്ക്ക് സെന്റ് ബേസില് പബ്ലിക്കേഷന്സ് പുരസ്കാരം (ആറാം മാര്ത്തോമ്മായുടെ സഭാചരിത്രം)
കേരള സ്റ്റേറ്റ് പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ 2020ലെ പ്രഥമ മാതൃക പി.ടി.എ. പ്രസിഡന്റ് പുരസ്കാരം

Leave a Reply