ആഗ്നസ്. വി. ദാസ്, കാട്ടാക്കട
ജനനം: 1993 മെയ് 27, തിരുവനന്തപുരം.ഡോ. ടി. ജി. ദാസും ജെ. വിമലയും മാതാപിതാക്കള്‍. ഇടയ്ക്കോട് ഇന്‍ഫന്റ് ജീസസ് നഴ്സറി ആന്റ് യു.പി. സ്കൂള്‍, കോഴിക്കോട് ബി.ഇ.എം. സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നാം വയസ്സില്‍ രചിച്ച 'നെയ്യപ്പം' ആണ് ആദ്യ കഥ. അഞ്ചാം വയസ്സില്‍ ആദ്യ കവിത 'അമ്മ'. ആറാം വയസ്സില്‍ 'തേന്‍കിണ്ണം' ആദ്യ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. അമ്പതില്പരം ചെറുകഥകളും ഇരുന്നൂറോളം കവിതകളും എഴുതിയിട്ടുണ്ട്. ഏഴു വയസ്സ് തികയുന്നതിനു മുമ്പ് രചിച്ച നാല്പത്തിനാലു കവിതകളുടെ സമാഹാരമാണ് 'തേന്തുള്ളികള്'
കൃതികള്‍:
'തേന്‍കിണ്ണം' (19 കഥകള്‍)
'തേന്തുള്ളികള്'
Leave a Reply