ദീദി ദാമോദരന്‍
തിരക്കഥാകൃത്ത് ടി. ദാമോദരന്റെയും പുഷ്പയുടെയും മകള്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്കൂള്‍, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, സെന്റ് ജോസഫ്സ് ദേവഗിരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഐ.എച്ച്.ആര്.ഡിയില്‍ പ്രിന്‍സിപ്പല്‍. ഫിലിം ആന്റ് ഫീമെയില്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു. മാധ്യമ പ്രവര്‍ത്തകനായ പ്രേംചന്ദാണ് ജീവിത പങ്കാളി. സംസ്ഥാന ചലച്ചിത്ര അക്കാദമിക്കുവേണ്ടി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മോണോഗ്രാഫുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത 'ഗുല്‍മോഹര്‍' എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ദീദിയാണ്, 2008 ലെ അന്താരാഷ്ട്ര ചലച്ചിത്രോസവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരക്കഥയുടെ ശക്തി തെളിയിച്ച ചിത്രമെന്ന പരാമര്‍ശത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കൃതി
'ഗുല്‍മോഹര്‍' (തിരക്കഥ)
Leave a Reply