കാര്‍ത്ത്യായിനി അമ്മ. ടി
ജനനം 1930 സെപ്തംബര്‍ 14 ന് പുന്നയൂര്‍ക്കുളത്ത്. ശ്രീനിവാസന് എമ്പ്രാന്തിരിയുടെയും അമ്മിണി അമ്മയുടെയും മകള്‍. പുന്നയൂര്‍ക്കുളം രാമരാജ യു.പി. സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍, ഗുരുവായൂര്‍ ഗവ. ഹൈസ്കൂള്‍, കുമരനെല്ലൂര്‍, ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം. മലമല്‍ക്കാവ് സ്കൂള്‍, വന്നേരി സ്കൂള്‍, നാലപ്പാടന് വനിതാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. പുന്നയൂര്‍ക്കുളം മഹിളാസമാജത്തിന്റെ പേരില്‍ നടത്തിയിരുന്ന 'കൈത്തിരി' എന്ന കയ്യെഴുത്തു മാസികയുടെ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. അന്യം നിന്ന കുടുംബബന്ധങ്ങളുടെ, ജീവിതരീതികളുടെ, മനുഷ്യബന്ധങ്ങളുടെ കഥപറഞ്ഞുകൊണ്ട് കഥാരംഗത്ത് കടന്നുവന്ന എഴുത്തുകാരിയാണ് ടി. കാര്‍ത്ത്യായിനി അമ്മ.
കൃതികള്‍
ഒരു മെഴുകുതിരിപോലെ (ചെറുകഥാസമാഹാരം). നാലപ്പാട്ടില് ബുക്ക് ഹൗസ്, 2004.
കൈതപ്പൂവിന്റെ ഗന്ധം' (ചെറുകഥാസമാഹാരം). ഒലിവ് പബ്ലിക്കേഷന്‍സ്, 2006
വഴിയടയാളങ്ങള്‍ (നോവല്‍). തൃശൂര്‍ കറന്റ് ബുക്സ്, 2008
അറിയാന്‍ ആലോചിക്കാന്‍' (ലേഖനസമാഹാരം). ആദി പബ്ലിക്കേഷന്‍സ്, 2011
ഭാഗവത തേജസ്സ് തൃശൂര്‍ ലൂമിയേര്സ് പ്രിന്റിംഗ്
കുന്തി മുതല്‍ കുചേലന് വരെ, തൃശൂര്‍: ലൂമിയേര്സ് പ്രിന്റിംഗ്
മാര്‍ഗ്ഗ ദര്ശികള് തൃശൂര്‍ ലൂമിയേര്സ് പ്രിന്റിംഗ്
നക്ഷത്ര ത്രയം, തൃശൂര്‍: ലൂമിയേര്സ് പ്രിന്റിംഗ്
കൃഷ്ണവാത്സല്യം മാതൃത്വത്തിന്റെ നേതൃത്വം. തൃശൂര്‍ ലൂമിയേര്സ് പ്രിന്റിംഗ്
ആത്മോപദേശം, തൃശൂര്‍ ലൂമിയേര്സ് പ്രിന്റിംഗ്
അപ്പുവിന്റെ യാത്രകള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
Leave a Reply