(യാത്രാവിവരണം)
ജോസഫ് മുണ്ടശേരി
തൃശൂര്‍ മംഗളോദയം 1955

സോവിയറ്റ് യൂണിയനും ചില യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചശേഷം പ്രൊഫ. ജോസഫ് മുണ്ടശേരി എഴുതിയ യാത്രാവിവരണമാണിത്. ലണ്ടനിലെ ഇമ്പീരിയല്‍ ഹോട്ടലിലിരുന്ന് കേരളത്തില്‍ ‘ആന്റണി’ക്ക് എഴുതിയ കത്തുകള്‍ എന്ന രൂപത്തിലാണ് കൃതി. ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനെപ്പറ്റി, ഡെന്മാര്‍ക്കിലെ സഹകരണപ്രസ്ഥാനത്തെപ്പറ്റിയൊക്കെ ഇതിലുണ്ട്. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ പൊതുജീവിതത്തിനുണ്ടായിട്ടുള്ള മുന്നേറ്റം ചൂണ്ടിക്കാണിക്കുന്ന പത്തു കത്തുകളും ഒപ്പമുണ്ട്.