(നോവല്‍)
എസ്.ഹരീഷ്
ഡി.സി.ബുക്‌സ് 2022

മീശ എന്ന ഒറ്റനോവലിലൂടെ പ്രസിദ്ധനായ എസ്.ഹരീഷിന്റെ പുതിയ നോവലാണ് ആഗസ്റ്റ് 17. ആവിഷ്‌കാരത്തിന്റെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ഈ നോവലില്‍. ദേശത്തിന്റെയും കാലത്തിന്റെയും പ്രതിചരിത്രം എഴുതിച്ചേര്‍ത്തുകൊണ്ടാണ് അതു സാധിക്കുന്നത്. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ സ്വതന്ത്രരാജ്യമായിരുന്ന കാലത്ത് ദിവാനുവേണ്ടി ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരാള്‍ എഴുതുന്ന റിപ്പോര്‍ട്ടിന്റെ രൂപത്തിലുള്ളതാണ് നോവല്‍.