(പഠനം)
ഭവര്‍ മേഘ്‌വന്‍ഷി
പരിഭാഷ: നിവേദിതാ മേനോന്‍
ബുക് പ്ലസ് 2022

രാമജന്മഭൂമി പ്രക്ഷോഭം ശക്തിയാര്‍ജിച്ചുവരുന്ന സമയത്ത് രാജസ്ഥാനിലെ ഒരു കുഗ്രാമത്തില്‍നിന്നുള്ള ആ പതിമൂന്നു വയസ്സുകാരന്‍ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ ചേരുന്നു. അയിത്തജാതിക്കാരനായിട്ടുകൂടി, സംഘത്തിന്റെ കാര്യവാഹക് സ്ഥാനത്തേക്കുള്ള അവന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1992ല്‍ ബാബരി ധ്വംസിക്കപ്പെടുന്നതിന്റെ തൊട്ടുമുമ്പുവരെ, ഭില്‍വാരയിലെ ജില്ലാ കാര്യാലയ പ്രമുഖായിരുന്നു അവന്‍. ഒരൊറ്റ മുസ്ലിമിനെയും കണ്ടിട്ടില്ലെങ്കിലും സാവേശം അവരെ വെറുക്കുന്നുണ്ടവന്‍. കര്‍സേവയ്ക്ക് തയ്യാറായി. ‘മുലായം സിംഗിനെ പരിഹസിച്ചു. കലാപത്തില്‍ പങ്കുചേര്‍ന്നു. ജയിലിലടയ്ക്കപ്പെട്ടു. ആമൂലാഗ്രം ഹിന്ദുത്വം ഗ്രസിച്ചുകഴിഞ്ഞിരുന്നു അവനെ. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി ജീവന്‍ എടുക്കാനും ഒടുക്കാനും തയ്യാര്‍. എന്നിട്ടും, ഒരു നിര്‍ണായക നിമിഷത്തില്‍, അധഃസ്ഥിതന്‍ തന്നെയാണ് താനെന്ന് അവന്‍ തിരിച്ചറിയുന്നു. തിരിഞ്ഞുനടക്കാനാരംഭിക്കുന്നു. ഐ കുഡ് നോട്ട് ബീ ഹിന്ദു എന്ന പേരില്‍ നിവേദിതാ മേനോന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭവര്‍ഘവന്‍ഷിയുടെ ഓര്‍മക്കുറിപ്പുകളാണിവ. ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രത്തില്‍ ദലിതന്റെ ഇടം ഇതില്‍ തെളിഞ്ഞുവരുന്നു