(കഥ)
എം.മുകുന്ദന്‍
ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട് 2021

അസാധാരണമായ ആഖ്യാനത്തില്‍നിന്നും പാറിവീഴുന്ന അനിര്‍വചനീയമായ സൗന്ദര്യമുള്ള ഗ്രാമീണചിത്രങ്ങള്‍. പ്രാചീനത മുറ്റിയ പ്രാദേശികജീവിതങ്ങള്‍ക്കുമേല്‍ മാറുന്ന ജീവിതമൂല്യങ്ങള്‍ വീഴ്ത്തുന്ന നിഴലും നിലാവും അടയാളപ്പെടുത്തുന്ന കഥകള്‍. ഉപ്പുശാല, ജീവിക്കുന്നവര്‍ മരിച്ചവര്‍, കൃഷിക്കാരന്‍, മൂന്നു പോക്കിരികള്‍, കാളവണ്ടിക്കാരന്‍ ചെക്കു തുടങ്ങിയ 20 ചെറുകഥകളുടെ സമാഹാരമാണ് എം. മുകുന്ദന്റെ എന്റെ ഗ്രാമകഥകള്‍.