(ആത്മകഥ)
നമ്പി നാരായണന്‍
2017 പതിപ്പ്

ഐ.എസ്.ആര്‍.ഒ റിട്ട. സയന്റിസ്റ്റ് നമ്പി നാരായണന്റെ ആത്മകഥ. ചാരക്കേസില്‍ വേട്ടയാടപ്പെട്ട തന്റെ അനുഭവങ്ങള്‍ അദ്ദേഹം ഇതില്‍ വിവരിക്കുന്നു. വ്യാജമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നമ്പി നാരായണനെ അറസ്റ്റുചെയ്ത് പീഡിപ്പിച്ചു. പിന്നീട് സുപ്രിംകോടതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും നമ്പിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് ഉത്തരവു നല്‍കുകയും ചെയ്തു. ചാരക്കേസ് അന്വേഷിച്ച സംഘത്തിന്റെ തലവന്‍ സിബി മാത്യൂസിനെതിരെ പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട് ഈ ആത്മകഥ.