(കവിതകള്‍)
എഡിറ്റര്‍: അന്‍സാര്‍ വര്‍ണ്ണന
പേപ്പര്‍ പബ്ലിക്ക 2023
അയ്യപ്പപ്പണിക്കര്‍ക്ക് സമര്‍പ്പിക്കുന്ന ഈ കാവ്യസമാഹാരത്തില്‍ 198 കവിതകളും മൂന്നു ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ ശീര്‍ഷകമായി സ്വീകരിച്ച അയ്യപ്പപ്പണിക്കരുടെ വിവാദകവിതയില്‍ ആരംഭിക്കുന്ന കാവ്യചങ്ങലയില്‍ പ്രശസ്ത കവികളുടെ രചനകള്‍ ചേരുന്നു. പുതിയ കവികളുടെ ഒരു വന്‍നിര തന്നെ പിന്നീട് അങ്ങോട്ടു കാണാം. ഇത്രയും കവികളെ ഒറ്റ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിയുന്നതു തന്നെ പുതുകവികളുടെ നേട്ടമാണ്. എല്ലാ കവികളും അവരുടേതായ ശൈലി നിലനിര്‍ത്തി എഴുതുമ്പോള്‍ കിട്ടുന്ന വ്യത്യസ്തത തന്നെയാണ് ഈ കാവ്യസമാഹാരത്തിന്റെ പ്രത്യേകത.