(കവിതകള്‍)
ദേശമംഗലം രാമകൃഷ്ണന്‍
ലോഗോസ് ബുക്‌സ് 2023
അരവിന്ദ മഹര്‍ഷിയുടെ ‘സാവിത്രി’ പുരാണകഥയുടെ പുനരാഖ്യാനമല്ല. വൈരുധ്യങ്ങളുടെ സംഘര്‍ഷത്തിലൂടെ യോഗാത്മകമായ സൗന്ദര്യദര്‍ശനം സാധിക്കുന്ന കൃതിയാണ് ‘സാവിത്രി. ഈ കാവ്യത്തെ അവലംബിച്ച് ദേശമംഗലം രാമകൃഷ്ണന്‍ രചിച്ച സ്വതന്ത്ര കാവ്യമാണിത്. പ്രകൃതി പുരുഷ സംപൃക്തതയെയും സ്ത്രീയുടെ ഇച്ഛാശക്തിയെയും വികാര ക്രിയകളിലൂടെയും മനനവ്യാപാരങ്ങളിലൂടെയും ഉദാത്തമാക്കുന്നതാണ് അരവിന്ദ മഹര്‍ഷിയുടെ കാവ്യകല. ഇതിലൂടെ സഞ്ചരിച്ചപ്പോള്‍ മഹര്‍ഷിക്ക് സമര്‍പ്പിക്കുന്ന വിധത്തില്‍ രചിക്കപ്പെട്ട കാവ്യമാണ് സാവിത്രി തന്ന സ്വപ്നങ്ങള്‍. ഇതിവൃത്തത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ദേശമംഗലം കാവ്യാഖ്യാനം നടത്തിയിട്ടുള്ളത്. കവിയുടെ ആമുഖക്കുറിപ്പില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. സാവിത്രി കാവ്യത്തോടൊപ്പം മറ്റു എട്ടു കവിതകളും ഈ സമാഹാരത്തിലുണ്ട്.