(പഠനം)
മുഞ്ഞിനാട് പത്മകുമാര്‍
ബുക്ക് ക്രോസ് പബ്ലിക്ക 2023
എഴുത്തുകാരന്‍ കരൂര്‍ സോമന്റെ സര്‍ഗജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലും ആസ്വാദനവുമാണ് ഈ കൃതി. അകംപുറം നവീകരിക്കല്‍ കരൂരിന്റെ എല്ലാ കൃതികളിലുമുണ്ട്. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം അതിന് ഉദാഹരണം. കരൂരിന്റെ രചനകള്‍ മൗലികമായ ആത്മാന്വേഷണമായി മാറുന്നുവെന്നും ഗ്രന്ഥകാരന്‍ പറയുന്നു. പത്ത് ലേഖനങ്ങള്‍, അനുബന്ധമായി ജീവിതരേഖയും കൃതികളുടെ പട്ടികയും.