(പഠനം)
പ്രകാശന്‍ ചുനങ്ങാട്

കുഞ്ഞുണ്ണിക്കവിതയെയും കാലത്തെയും കുറിച്ചുള്ള പഠനം. കുഞ്ഞുണ്ണിമാഷെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകമാണിത്. മലയാളത്തിലെ നിരവധി എഴുത്തുകാര്‍ക്കുമുന്നില്‍ അറിവുകൊണ്ടും പ്രതിഭകൊണ്ടും ഒരു നിലത്തെഴുത്തു കളരിയായി സ്വയം മാറിയ കുഞ്ഞുണ്ണിമാഷെന്ന നിസ്തുല വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാവ്യലോകത്തെക്കുറിച്ചും ഒരു കുഞ്ഞുണ്ണിക്കവിത പോലെ ലളിതസുന്ദരമായ ജീവിതത്തെക്കുറിച്ചും ഒരു ശിഷ്യന്റെ ഓര്‍മകളാണ് ഇതില്‍. മാഷിന്റെ എഴുത്തിലും ചിത്രരചനയിലും ഭക്ഷണത്തിലും യാത്രകളിലും സൗഹൃദത്തിലും വാത്സല്യത്തിലും ഇഷ്ടങ്ങളിലും അനിഷ്ടങ്ങളില്‍പ്പോലും ഉള്ള അസാധാരണത്വവും കൗതുകവും ഈ ഓര്‍മകളെ പ്രിയപ്പെട്ടതാക്കുന്നു. ഒപ്പം അപൂര്‍വചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.