(കവിതകള്‍)
ബിനു എം പള്ളിപ്പാട്
എസ്പിസിഎസ് കോട്ടയം 2023
പരിചിതമായ കാവ്യസങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം ഏറെ അകലെയാണ് കുയില്‍കുടിയിലെ രചനകള്‍. ഭാഷയിലും ബിംബങ്ങളിലും ആഖ്യാനത്തിലും അത് ചടുലതാളം സൂക്ഷിക്കുന്നു. ആരും പാടാതെപോയ ജീവിതങ്ങളുടെ കദനം തോറ്റംപാടുന്നു. ദേശം, ജനത, പ്രകൃതി, ജീവിതത്തിന്റെ അടയാളങ്ങള്‍ ഇവയില്‍ തീക്ഷ്ണമായി വരയ്ക്കപ്പെട്ടിട്ടുണ്ട്. 39 കവിതകള്‍. പലതും കഥനകാവ്യങ്ങള്‍.