(ജീവചരിത്രം)
ഗീത
കറന്റ് ബുക്‌സ് തൃശൂര്‍ 2019

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഊര്‍ജത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഇതിഹാസതുല്യയായ സ്ത്രീയാണ് കെ.ആര്‍. ഗൗരിയമ്മ. കേരളം രൂപപ്പെടുത്തിയതില്‍ കെ.ആര്‍. ഗൗരിയമ്മ വഹിച്ച പങ്ക് കേരളചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിനു നല്‍കിയ ചില മൂല്യങ്ങളുടെ ഊര്‍ജപ്രവാഹത്തിലെ മുഖ്യകണ്ണിയാണ് ഗൗരിയമ്മ. ഗൗരിയമ്മയുടെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ജീവിതത്തിലൂടെ ഗീത നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.