(ചരിത്രം)
ശൈഖ് സൈനുദ്ദീന്‍
എന്‍.ബി.എസ് 1963
അറബി ഭാഷയിലെ കൃതി വിവര്‍ത്തനം ചെയ്തത് വേലായുധന്‍ പണിക്കശ്ശേരി. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അവതാരിക. പോര്‍ത്തുഗീസുകാരെക്കുറിച്ചുള്ള എതാനും ചില വിവരങ്ങളും വിശുദ്ധയോദ്ധാക്കള്‍ക്കുള്ള തിരുമുള്‍ക്കാഴ്ചയും എന്നാണ് അറബി ഭാഷയിലെ ഗ്രന്ഥനാമത്തിന്റെ അര്‍ഥം. കേരളചരിത്രത്തെക്കുറിച്ച് അറിയാനുള്ള സത്യസന്ധമായ ഗൈഡ് എന്നാണ് പരിഭാഷകന്റെ സാക്ഷ്യം. പോര്‍ത്തുഗീസുകാര്‍ നടത്തിയ ക്രൂരപ്രവൃത്തികളുടെ വിവരണവും അന്നത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ചിത്രവും അടങ്ങിയിട്ടുള്ള ആധികാരികമായ ആദ്യത്തെ കേരളചരിത്രം എന്നാണ് അവതാരികാകാരന്‍ പറയുന്നത്.