(ആധ്യാത്മികം)
സ്വാമി രാമദാസ്
നിത്യാനന്ദാശ്രമം കാഞ്ഞങ്ങാട് 2020

ഗീതയുടെ സന്ദേശം മുഖ്യമായും ലൗകികതയെ ഉദ്ദേശിച്ചുള്ളതാണെന്നും കര്‍മനിരതമായ ജീവിതവും ലൗകിക ബന്ധങ്ങളും മനുഷ്യന്‍ ത്യജിക്കേണ്ടതില്ലെന്നും വെളിപ്പെടുത്തുന്ന ഗീതയെപ്പറ്റിയുള്ള വ്യാഖ്യാനകൃതി. അപരിച്ഛിന്നമായ ആത്മാവ് എന്ന നിലയിലും കര്‍ത്തൃത്വ-ലോക ജീവനെന്ന നിലയിലും ഉള്ള വ്യക്തിത്വത്തെ പൂര്‍ണമായും മനസ്സിലാക്കണം. സര്‍വ കര്‍മങ്ങളും ശ്രേഷ്ഠമാണെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു. അതിനാല്‍ കര്‍മയോഗത്തിന് പ്രത്യേക പ്രാധാന്യം കൈവരുന്നു. കര്‍മയോഗമാകൃെ മാനവനെ മാധവനാക്കുന്ന കലയാണ്. ജീവനെ അജ്ഞാനമാലിന്യങ്ങള്‍ നീക്കി ബ്രഹ്മാനുഭൂതിയിലേക്ക് നയിച്ച് ജീവിതത്തെ സമ്പൂര്‍ണമായും ഈശ്വരീയ വിഭൂതിയുടെ ആവിഷ്‌കാരമാക്കി മാറ്റുന്നതായി സ്വാമി രാമദാസ് ഈ കൃതിയില്‍ വിശദീകരിക്കുന്നു.