കമ്മ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും
ഡോ.മൊയിന്‍ മലയമ്മ
കോക്കനട്ട് ബുക്‌സ് 2022

ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യസമൂഹത്തിന്റെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളില്‍ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മനുഷ്യന്‍ കേവലം പദാര്‍ത്ഥമാണെന്നും എവല്യൂഷന്റെ പരിണതിയാണെന്നുമുള്ള ഡാര്‍വിനിസ്റ്റ്-നാസ്തിക വായനയില്‍നിന്നു തുടങ്ങുന്നു മനുഷ്യന്റെ സാധ്യതകളെക്കുറിച്ചുള്ള അതിന്റെ വികല്‍പനകള്‍. 120 മില്യന്‍ ജനങ്ങളെ ആഹുതി വരുത്തിയ അതിന്റെ ചരിത്രം ലെനിന്‍, സ്റ്റാലിന്‍, മാവോ, പോള്‍പോട്ട് തുടങ്ങിയവരിലൂടെ കടന്നുപോകുന്നു. യുക്തിവാദത്തിന്റെയും ലിബറലിസത്തിന്റെയും ളോഹയണിഞ്ഞ് ആ കാഴ്ചപ്പാടുകള്‍ക്കെതിരെ തിരിയുമ്പോള്‍ അതു ഫാഷിസത്തിന്റെ മറുപേരായി മാറുന്നു. കമ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ആഴത്തില്‍ അന്വേഷണവിധേയമാക്കുന്ന പഠനം.