കോട്ടയം സി.എം.എസ് പ്രസ് 1824
എട്ടു സദാചാരകഥകള്‍ അടങ്ങിയ ഈ കൃതി മലയാളിക്കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ട ആദ്യത്തെ കഥാസമാഹാരമാണ്. ഇതിന്റെ ഒരു പ്രതി ബ്രിട്ടീഷ് മ്യൂസിയത്തിലാണുള്ളത്. ഇംഗ്ലണ്ടില്‍ മാര്‍ഗ്ഗറി എന്ന ഒരു പെണ്‍ പൈതലിന്റെ കഥ, ജ്ഞാനി പൈതല്‍, രണ്ടു ആട്ടിന്‍കുട്ടികളുടെ കഥ, വിപദിധൈര്യം, ജോര്‍ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥ, എഡ്വേര്‍ഡ് ആറാമന്റെ കഥ, മനസ്സുറപ്പിന്റെ സന്തതി, തിയോഫിലസിന്റെയും സോഫിയയുടെയും കഥ.