(ജീവചരിത്രം)
നൂജൂദ് അലി
2011 പതിപ്പ്

പത്താം വയസ്സില്‍ വിവാഹിതയാകേണ്ടിവന്ന യെമന്‍കാരി നൂജൂദ് അലിയുടെ ജീവചരിത്രകൃതിയായ ‘അയാം നൂജൂദ്, എജ് 10 ആന്റ് ഡിവോഴ്‌സ്ഡ്’ എന്നതിന്റെ മലയാള പരിഭാഷയാണിത്. നുജൂദ് അലി ഡെല്‍ഫിന്‍ മിനൂയിയുമായി ചേര്‍ന്ന് ഫ്രഞ്ച് ഭാഷയില്‍ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നാണ് രമാ മേനോന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ചെറുപ്രായത്തില്‍ വിവാഹിതയായി വേര്‍പിരിയേണ്ടി വന്ന മുസ്ലിം ബാലികയുടെ തിക്താനുഭവങ്ങളാണ് ഇതില്‍ വിവരിക്കുന്നത്.