(യാത്രാവിവരണം)
റോബര്‍ട്ട് ഡ്രുറി
2020 പതിപ്പ്

റോബര്‍ട്ട് ഡ്രുറി എന്ന ഇംഗ്ലീഷ് കപ്പല്‍ സഞ്ചാരിയുടെ യാത്രാവിവരണ കൃതിയുടെ മലയാള പരിഭാഷ. ജൂലിയസ് മാനുവല്‍ ആണ് പരിഭാഷകന്‍. പുസ്തകത്തിന്റെ ബ്ലര്‍ബില്‍ ഇങ്ങനെ പറയുന്നു: കടൽ യാത്രയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങളും മനസിലേറ്റി റോബർട്ട് ഡ്രൂറി എന്ന പതിമൂന്നുകാരൻ ഇന്ത്യയിലേക്കുള്ള ഒരു കപ്പലിൽ യാത്രതിരിച്ചു. കിനാവുകളിലെ അലയാഴിയും താൻ യാത്രചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കപ്പലിൽ കയറിയ നിമിഷം തന്നെ അവൻ തിരിച്ചറിഞ്ഞു. ബംഗാൾ തീരങ്ങളിലെ ജീവിതാനുഭവങ്ങളുംപേറി തിരികെ നാട്ടിലേയ്ക്ക് യാത്ര തിരിച്ച ഡ്രൂറി പക്ഷെ ചെന്നെത്തിയത് താൻ വായിച്ചുപോലും അറിഞ്ഞിട്ടില്ലാത്ത മറ്റൊരു വിചിത്രലോകത്തായിരുന്നു ! കിരാതന്മാരായ കാപ്പിരി നാട്ടുരാജാക്കന്മാർ ഭരിക്കുന്ന മഡഗാസ്കർ എന്ന കൂറ്റൻ ദ്വീപ്! ജീവൻ നിലനിർത്തുവാനുള്ള അതിരൂക്ഷമായ യുദ്ധത്തിനൊടുവിൽ കൂടെയുള്ളവർ ഓരോന്നായി കൊഴിഞ്ഞു വീണപ്പോളും വിധി അവനെ ബാക്കി വച്ചു.