(ചരിത്രം)
ശംസുല്ലാ ഖാദിരി
കോഴിക്കോട് ബുഷ്‌റാ പബ്ലിഷിംഗ് 1954
ഉര്‍ദു ഭാഷയിലെ കൃതി വിവര്‍ത്തനം ചെയ്തത് വി. അബ്ദുള്‍ ഖയ്യൂം. കെ. വി. അബ്ദുള്‍ റഹ്മാന്റെ അവതാരിക. ചരിത്രാതീത കാലം മുതല്‍ മലബാറില്‍ പോര്‍ത്തുഗീസുകാര്‍ അധികാരം സ്ഥാപിക്കുന്നതുവരെയുള്ള കാലഘട്ടത്തെപ്പറ്റി 15 അധ്യായങ്ങളിലായി തയ്യാറാക്കിയ കൃതി. മലബാറിലെ ജാതിവ്യവസ്ഥ, സാമൂഹിക ക്രമം, മാപ്പിളപ്പാട്ടിന്റെ ഉല്പത്തി, അറയ്ക്കല്‍ രാജകുടുംബം എന്നിവ പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു.