(ജീവിത പഠനം)
ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍
ഐ.പി.എച്ച്. ബുക്‌സ്

ജീവിതത്തിലെ വിവിധ ഘടകങ്ങളെ വിലയിരുത്തുന്ന കൃതി. കമ്മിറ്റികളിലും സംഘടനകളിലുമെല്ലാമുണ്ടാകും മുതുമുതുക്കനായ താപ്പാനകള്‍. നവഗതരായ അംഗങ്ങള്‍ പുതിയ രീതികളെക്കുറിച്ചോ കാര്യക്ഷമതയേറ്റുന്ന ശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ചോ അഭിപ്രായം പറഞ്ഞാല്‍ ഊറിച്ചിരിച്ച് തോല്‍പ്പിച്ചുകളയും ഈ മുതുക്കന്മാര്‍. അല്ലെങ്കില്‍ നിന്റെ ആ ‘ഫരിസ്‌കാര’മൊന്നും ഇവിടെ വേണ്ട, ഇവിടെ ഇപ്പോക്ക് പോയാല്‍ മതിയെന്നു പറഞ്ഞ് വായില്‍ മണലിട്ട് തൂര്‍ത്തുകളയും. താപ്പാനകളെ മെരുക്കുക എന്നത് കൗശലംവേണ്ട ഒരു കലയാണ്. എല്ലാ നന്മകള്‍ക്കും മുടക്കമിടുകയും എല്ലാ വിക്രമങ്ങള്‍ക്കും വളമിടുകയും ചെയ്ത ഒരു കുപ്രസിദ്ധനായ താപ്പാനയെ എങ്ങനെയാണ് കുഴിയില്‍ചാടിക്കുക എന്ന് ഈ കൃതിയില്‍ വായിക്കാം. ശരിയായ നേരത്ത് ഉചിതമായ ചികിത്സ നല്‍കി മാറ്റിയെടുക്കേണ്ടതാണ് ജീവിതമെന്ന് എഴുത്തുകാരന്‍ ഓര്‍മിപ്പിക്കുന്നു.