(ദര്‍ശനം,പഠനം)
മഹര്‍ഷി മനു
നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം 2022

മനുസ്മൃതിക്ക് മലയാളത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് അതിബൃഹത്തായ പഠനം. ചതുര്‍വേദ സംഹിത, ദശോപനിഷത്ത്, ദയാനന്ദ സാഹിത്യ സാകല്യം എന്നിവയ്ക്കുശേഷം നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം മലയാളിയുടെ മുന്നിലെത്തിച്ച അതിബൃഹത്തായ വൈദിക സാഹിത്യകൃതി. കമലാ നരേന്ദ്രഭൂഷണിന്റെ മനുസ്മൃതി ഭാഷാഭാഷ്യവുമുണ്ട്. നരേന്ദ്രഭൂഷണ്‍, പി.കെ.ജയന്‍, ഡോ.എം.ആര്‍.രാജേഷ് തുടങ്ങിയവരുടെ മനുസ്മൃതി പഠനങ്ങള്‍. 2400ല്‍ അധികം പേജുകള്‍. 2885 ശ്ലോകങ്ങള്‍ക്കും വ്യാഖ്യാനം. അമൃത മനനം എന്ന പഠനം. പദാര്‍ഥം, വൈദിക ഭാവാര്‍ഥം, പ്രചലിതാര്‍ഥം, ഋഷി പറഞ്ഞ അര്‍ഥം എന്നിങ്ങനെ. കൂടാതെ, ശ്ലോകാനുക്രമണി, പദാനുക്രമണി എന്നിവയും.
ആചാര്യ നരേന്ദ്രഭൂഷണ്‍ ഇങ്ങനെ പറയുന്നു: മാനവചരിത്രത്തില്‍ ഇദംപ്രഥമമായി വ്യവസ്ഥിതവും നിയമബദ്ധവും നൈതികവും ആദര്‍ശനിഷ്ഠവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ പദ്ധതിക്കു രൂപം നല്‍കിയ ഋഷിയാണ് മനു. ഇന്നു ലഭ്യമായ മനുസ്മൃതിയിലെ പ്രക്ഷിപ്തങ്ങള്‍ ഒഴിവാക്കിയാല്‍ മനുസ്മൃതി എതു ആധുനിക ഭരണഘടനയോടും കിടപിടിക്കും.”