(ജീവചരിത്രം)
മുഹമ്മദ് പാറന്നൂര്‍
ഐ.പി.എച്ച്. ബുക്‌സ്

സൗഭാഗ്യവതിയായിരുന്നു ഉമ്മുസലമ. ഖുറൈശികളിലെ ഉന്നതഗോത്രത്തില്‍ ജനനം. ഏറ്റവും ഇഷ്ടപ്പെട്ടയാളുമായി വിവാഹം. ഈമാന്റെ വെളിച്ചം ഹൃദയത്തിലാവാഹിച്ച കാരണത്താല്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു അവര്‍. സഹനംകൊണ്ട് ദുരിതങ്ങളെ അതിജീവിച്ച ഉമ്മു സലമയ്ക്ക് ഒരു സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യം ഇഹത്തില്‍ വച്ചുതന്നെ നല്‍കി നാഥന്‍ അനുഗ്രഹിച്ചു.