(ലേഖനസമാഹാരം)
രമേശ് ബാബു
സുജിലി പബ്ലിക്കേഷന്‍സ് 2022

പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഭവവികാസങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തുന്ന കൃതി. തന്റെ നിലപാടുകള്‍ ശക്തമായവതരിപ്പിക്കുന്നുവെന്ന് മാത്രമല്ല അവയ്ക്ക് ആധാരമായ വസ്തുതകള്‍കൂടി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നു. നമ്മുടെ കാലത്തിന്റെയും ലോകത്തിന്റെയും സ്പന്ദനങ്ങളെ സൂക്ഷ്മതയോടെ അപഗ്രഥിക്കുകയും വ്യക്തതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം സവിശേഷമായ ഒരു കാലഘട്ടത്തിലെ യാഥാര്‍ഥ്യങ്ങളുടെ മാറ്റൊലിയായി മാറുന്നു. ജനയുഗം പത്രത്തിലെ എഡിറ്റോറിയ ല്‍ പേജില്‍ വന്ന മാറ്റൊലി എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം. അവതാരിക: ബി.ആര്‍.പി ഭാസ്‌കര്‍.