(ഗീതാപഠനം)
എ.ഗോപാലകൃഷ്ണ ബാലിഗ

ശ്രീമദ് ഭഗവദ്ഗീത എന്നത്തേതുംപോലെ ഈ കാലഘട്ടത്തിലും പ്രസക്തമാണ്. ഇനിയും എത്രകാലം കഴിഞ്ഞാലും ഗീതയുടെ പ്രസക്തി വര്‍ധിച്ചുവരികയേയുള്ളൂ എന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ദിവ്യമന്ത്രമാണ് ഗീത. ഗീതയില്‍ പറഞ്ഞിട്ടുള്ള തത്ത്വങ്ങള്‍ എന്നും ആശ്വാസമാണ് മനുഷ്യന് പകര്‍ന്നുനല്‍കുന്നതെന്നും ഗീത മഹത്തായ ഒരു ധര്‍മകാവ്യമാണെന്നും ബാലിഗ എഴുതുന്നു. ജീവിതം എങ്ങനെ നയിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭഗവദ്ഗീത.