(പ്രവാസ സ്മരണകള്‍)
മുഖതാര്‍ ഉദരംപൊയില്‍
ബുക് കഫേ 2022

മുഖതാര്‍ ഉദരംപൊയില്‍ എഴുതിയ സ്മരണകളാണ് ഇത്. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍ അവതാരികയില്‍ ഇങ്ങനെ എഴുതുന്നു:”വിശപ്പാണ് സത്യം എന്ന തലക്കെട്ടിനാല്‍ ഇടിമുഴക്കംപോലെ നമ്മെ ചിലതെല്ലാം ഓര്‍മിപ്പിക്കുകയാണ് മുഖതാര്‍. ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തില്‍ സുലഭമായിട്ടുണ്ട്. പ്രാദേശിക സംസ്‌കാരം, സംസ്‌കൃതി, മത, ജീവിതചിഹ്നങ്ങള്‍, ഗള്‍ഫ് പ്രവാസം, മതേതര ഭൂമികയില്‍ മനുഷ്യര്‍ ഒത്തുചേരുന്നതിന്റെ സ്‌നേഹസ്മരണകള്‍ തുടങ്ങിയവയുടെയെല്ലാം ഒരു ആര്‍ക്കൈവ്‌സ കൂടിയാണ് ഈ പുസ്തകം.”