ലേഖന സമാഹാരം)
ഡോ. അബ്ദുള്‍ ഹക്കിം മുറാദ്
പരിഭാഷ: മൊഹമ്മദ് നെല്ലിക്കുത്ത്
ഐ.പി.എച്ച്. ബുക്‌സ്

ആധുനിക മുസ്ലിം ചിന്തകള്‍ക്കിടയില്‍ വേറിട്ടശബ്ദമായി മാറുകയാണ് ഡോ. അബ്ദുല്‍ ഹക്കീം മുറാദ്. ബ്രിട്ടണിലെ ഇമാമുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന കേംബ്രിഡ്ജ് മുസ്ലിം കോളേജിന്റെ മുഖ്യരക്ഷാധികാരിയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവനുമാണ്. ഇസ്ലാമിക ദൈവശാസ്ത്രവും മുസ്ലിം-ക്രിസ്ത്യന്‍ ബന്ധങ്ങളും കേന്ദ്രീകരിച്ച് ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗസ്സാലി, ഇബ്‌നുഹജര്‍, ഇമാം ബൈഹഖി, ബൂസ്വൂരി(റ) തുടങ്ങിയ പണ്ഡിതന്മാരുടെ പല കൃതികളും ഭാഷാന്തരം ചെയ്തിട്ടുണ്ട്. യൂറോപ്പിന് അന്യമായിരുന്ന പല ക്ലാസിക്കല്‍ സാഹിത്യങ്ങളും വിവര്‍ത്തനം ചെയ്തു പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക വാസ്തുകലയ്ക്ക് നവീനമായ രൂപഭാവങ്ങള്‍ നല്‍കി ആവിഷ്‌കരിച്ച ആര്‍ക്കിടെക്ചര്‍, സമര്‍പ്പിത ആക്ടിവിസ്റ്റ് ഇതെല്ലാമാണ് ഹക്കീം മുറാദ്. കൈസ്തവ കുടുംബത്തില്‍ ജനിച്ച തിമോത്തി ജോണ്‍വിന്റര്‍ പിന്നീട് ഇസ്ലാം സ്വീകരിച്ച് ഹക്കീം മുറാദാവുകയായിരുന്നു. ഹകീം മുറാദിന്റെ ലേഖന സമാഹാരമാണ് ഈ ലഘുപുസ്തകം.