(കവിതാ സമാഹാരം)
എഡി: കെ.ഇ.എന്‍
ഐ.പി.എച്ച്. ബുക്‌സ്

ഭ്രമണപഥത്തിലില്ലാത്ത ഗ്രഹങ്ങള്‍ കവിതാ സമാഹാരമാണ്. സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍, കെ ടി സൂപ്പിമാഷ്, ഫിറാഖ് ഭട്ടാചാര്‍ജി, ടി.ഗോപി, കുഴുര്‍ വിത്സണ്‍, മോഹന്‍ അറയ്ക്കല്‍, പ്രദീപ് രാമനാട്ടുകര, എം.ജിവേഷ്, റഹീം പൊന്നാട്, അബ്ദുല്ല പേരാമ്പ്ര എന്നിവരുടെ കവിതകള്‍ സമാഹരിച്ചത്. എഡിറ്റര്‍: കെ ഇ എന്‍. ഇതിലെ ഓരോ കവിതയും വ്യത്യസ്ത ലോകത്തിലേക്കു തുറന്നുവച്ച വാതിലുകളാണ്. കാഴ്ചപ്പാടിലെത്താതെ ‘കെട്ടുകാഴ്ച’കളിലൊതുങ്ങുന്ന കവിതകളും, മതനിരപേക്ഷതയെയും മാനവികതയെയും അവമതിക്കുംവിധമുള്ള കവിതകളും ഈ സമാഹാരത്തിലില്ല.