(ആത്മകഥ)
ചിത്രന്‍ നമ്പൂതിരിപ്പാട്
2016 പതിപ്പ്
പി.ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥയാണിത്. 16 പേജ് കളര്‍ ചിത്രങ്ങള്‍ സഹിതം. ഡി.ബാബു പോള്‍ എഴുതിയ അവതാരിക.
പഴയ മലബാറിലെ പൊന്നാനി താലൂക്കിന്റെ തെക്കുകിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മുക്കൊലഗ്രാമം മഹാഗുരുക്കന്മാരുടേയും കലാകാരന്മാരുടേയും ജന്മസ്ഥലമാണ്. ആ ഗ്രാമത്തിൽ ജനിച്ച് ഹിമാലയം വരെ യാത്രചെയ്ത ഒരു മഹാഗുരുവാണ് പി.ചിത്രൻ നമ്പൂതിരിപ്പാട്. അധ്യാപകൻ, വിധ്യാഭ്യാസ ഓഫീസർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസസമിതി അംഗം തുടങ്ങി വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ മുദ്രപതിപ്പിച്ച പി.ചിത്രൻ നമ്പൂതിരിപ്പാട് തന്റെ സ്മരണകളുടെ പൂമുഖം തുറക്കുന്നു. താൻ സഞ്ചരിച്ച നാട്ടിൻപുറങ്ങളുടേയും നഗരങ്ങളുടേയും പച്ചപ്പ്നിറഞ്ഞു നില്ക്കുന്ന ഈ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ചരിത്ര പുസ്തകമാണ്.