(സ്മരണകള്‍)
അക്കൈ പദ്മശാലി
2021 പതിപ്പ്

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അക്കൈ പദ്മശാലിയുടെ ‘വണ്‍ സ്മാള്‍ സ്‌റ്റെപ് ഇന്‍ എ ലോങ് ജേണി’ എന്ന കൃതിയുടെ മലയാള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ടി.എസ്.പ്രീത. ഈ കൃതിയെപ്പറ്റി ഡോ.ശശി തരൂര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
“ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കൈ പദ്മശാലിയുടെ ‘നെടുമ്പാതയിലെ ചെറുചുവട്’ എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്റ്റിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കൈ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ കഥ തുല്യതയുള്ള ഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.”