(സാഹിത്യരചനകള്‍)
എഡിറ്റര്‍
ജയറാണി റ്റി
പെണ്ണെഴുത്തിടം
48 എഴുത്തുകാരികളുടെ വിവിധ സാഹിത്യസൃഷ്ടികള്‍ സമാഹരിച്ച ഗ്രന്ഥമാണിത്. കഥാകാരിയും നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ജയറാണി റ്റി സമാഹരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതാണിത്.
ഇനിപ്പറയുന്ന എഴുത്തുകാരികളുടെ രചനകളാണ് പുസ്തകത്തിലുള്ളത്:
ശുഭ ഒ ആറ്റിങ്ങല്‍, അഭിലാവെട്ടൂര്‍, അജി ബഷീര്‍, അനിത കൊല്ലം, ബിന്ദു ജയചന്ദ്രന്‍ കിഴക്കനേല, ഡോക്ടര്‍ ചാന്ദിനി ദേവി, ഹിമ മനുകുമാര്‍, ഇന്ദിര അമ്പനാട്, ജയറാണി. റ്റി, ജയശ്രീ ആറ്റിങ്ങല്‍, മഹേശ്വരി അമ്മ, മഹിളാ ബാബു, മേഴ്സി തോമസ്( റോസ്), പ്രിന്‍സി കൃഷ്ണന്‍, രജനി ആത്മജ, റസീന പത്തനാപുരം, രശ്മി ഉറ്ററ, രേഷ്മ കുറുപ്പ്, റോസ് മേരി, റൂബി കല്ലറ, സജി സുഭാഷ്, ശാന്ത ശ്രീകുമാര്‍, ശരണ്യ എസ് ഭാസ്‌കര്‍, സിന്ധു ആര്യനാട്, ശിവാനി സരസ്വതി, ഷൈല ബാബു, ഷംസ് അബ്ദുല്‍, ശിവകാമി അശോക്, ശിവ കലാ ശിവ സുധന്‍, ഷീന രാജീവ്, ശോഭന ജീ പിള്ള തിരുമല, ശ്രീജ ചന്ദ്രന്‍ ചെന്നൈ, ശ്രീദേവി തിരുവിഴ, സുചിത്ര മഞ്ജുജുഷ, സുധാ രാജശേഖര്‍, സുമരവി കോഴഞ്ചേരി, സുശീല കുമാരി, ഉമൈഫ റഷീദ്, വസന്തകുമാരി അയലം, വീണാ ദേവി എസ്, വസന്ത പിളള, കൃഷ്ണമ്മ രാഘവന്‍,രാധാമണി അമ്മ.
അവതാരികയില്‍നിന്ന്
ഉളളില്‍ ഒരുപാട് സ്ത്രീ എഴുത്തുകാര്‍ നിറഞ്ഞുനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍, തങ്ങളുടെ എഴുതാനുള്ള കഴിവിനെ ഒതുക്കി, ഒരുതുണ്ട് പേപ്പറില്‍ എന്തൊക്കെയോ കുറിച്ച്, അവയൊക്കെ സ്വന്തമായി മാത്രം വായിച്ചശേഷം അത് സ്വന്തം മേശയ്ക്കകത്തു തന്നെ അടച്ച് സൂക്ഷിക്കുന്ന പതിവ് മിക്കവാറും എഴുത്തുകാരികളില്‍ കണ്ടുവരുന്നുണ്ട്. അത്തരത്തിലുളള എന്റെ കൂട്ടുകാരികളുടെ മനോഭാവത്തില്‍ നിന്നുമാണ്, എന്നെ പെണ്ണെഴുത്തിടം എന്നുപറയുന്ന പ്രസ്ഥാനത്തിലേക്ക് കൊണ്ടെത്തിച്ചത്. തങ്ങളുടെ എഴുത്തുകളില്‍ കുറവുകള്‍ ഒരുപാട് ഉണ്ടായേക്കാം. ആ കുറവുകള്‍ മറ്റുളളവര്‍ വായിച്ചാല്‍ തങ്ങള്‍ക്ക് അത് ലജ്ജാകരം ആണ് എന്നു ചിന്തിക്കുന്നവര്‍ ആണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും.
ആ ഭാവമാണ് എഴുതാന്‍ അറിയാവുന്നവരെയും എഴുത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് എന്ന് മനസ്സിലാക്കിയശേഷം, അത്തരം ചിന്താഗതിക്കാരായിട്ടുള്ള എഴുത്തുകാരികളെ സമീപിക്കുകയും അവരെക്കൊണ്ട് എഴുതിക്കുകയും, അവരുടെ എഴുത്തുകള്‍ വായിച്ച് മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ആണ് ആ എഴുത്തുകാരികള്‍ക്ക് സ്വയം തങ്ങളുടെ എഴുത്തുകളും സമൂഹത്തില്‍ അറിയപ്പെടുന്ന മറ്റുള്ള എഴുത്തുകാരികളുടെ അല്ലെങ്കില്‍ എഴുത്തുകാരന്മാരുടെ എഴുത്തുകളെപ്പോലെ തന്നെ മികവുറ്റതാണ് എന്ന ഒരു ബോധം സ്ത്രീകളായ എഴുത്തുകാരികള്‍ക്കുള്ളിലേക്ക് എത്തിക്കാന്‍ വളരെയധികം കഠിനമായി പരിശ്രമിക്കുന്നുണ്ട് പെണ്ണെഴുത്തിടവും അതിലെ കമ്മിറ്റി അംഗങ്ങളും.
എക്‌സിക്യൂട്ടീവ് കമ്മിറ്റി വളരെ ശ്രദ്ധാലുവായി തന്നെയാണ് ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. സമൂഹത്തില്‍ പുരുഷന്മാരായ എഴുത്തുകാരെപ്പോലെ തന്നെ സ്ത്രീകളായ തങ്ങള്‍ക്കും എഴുതാനും തങ്ങളുടെ എഴുത്തുകള്‍ സമൂഹത്തി ലേക്ക് എത്തിക്കാനും കഴിയും എന്ന തോന്നല്‍ എല്ലാ എഴുത്തുകാരികളിലും ഉണ്ടാക്കുക, അവരെ അതിനു പ്രാപ്തരാക്കുക.
അടുക്കളയിലെ എഴുത്തുകള്‍ എന്ന രീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് വാര്‍ഷികത്തില്‍ ഹൗസ്‌വൈഫുമാരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിച്ചത്. 47 പേരുടെ കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ ചേര്‍ത്ത് 47 പെണ്‍സൃഷ്ടികള്‍ എന്ന പുസ്തകം ചെയ്തത്. വീടിനുള്ളില്‍ ഒതുങ്ങിക്കൂടി, എഴുതുക എന്ന തങ്ങളുടെ വിലയേറിയ ദൗത്യത്തെ അവഗണിക്കുന്ന സൗഹ്യദങ്ങളെ, അവരുടെ ഉള്ളിലെ ചിന്തകളെ അക്ഷരങ്ങളാക്കി പുറത്തേക്കു കൊണ്ടുവരുമ്പോള്‍ പെണ്ണെഴുത്തിടം അതിന്റെ ലക്ഷ്യത്തിലേക്കുഎത്തുന്നു. അതാണ് പെണ്ണെഴുത്തിടത്തിന്റെ ലക്ഷ്യവും.
ആ ലക്ഷ്യത്തില്‍ ഏകദേശം 40% വരെ പെണ്ണെഴുത്തിടം വിജയിച്ചു എന്നുതന്നെയാണ് അവകാശപ്പെടുന്നത്. 2021 പെണ്ണെഴുത്തിടം 2026ല്‍ എത്തിനില്‍ക്കുമ്പോള്‍-ഒട്ടേറെ സ്ത്രീ എഴുത്തുകാരെ കണ്ടെത്തി സമൂഹത്തിന്റെ മുന്നില്‍ അവരുടെ സ്വന്തം എഴുത്തുകളെ പരിചയപ്പെടുത്താന്‍ സഹായിച്ചു. ഒപ്പം അവരുടെ ഉളളിലെ കോണ്‍ഫിഡന്‍സിനെ അവര്‍ക്കുതന്നെ കാണിച്ചു കൊടുക്കാനും സാധിച്ചു. ഒപ്പം അടുത്ത സംസ്ഥാനങ്ങളിലും നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലും തങ്ങള്‍ക്ക് പങ്കെടുക്കാനാകും എന്നും അവരെക്കൊണ്ടു തന്നെ തെളിയിക്കാന്‍ പെണ്ണെഴുത്തിടത്തിനു കഴിഞ്ഞു എന്നതില്‍ പെണ്ണെഴുത്തിടം കമ്മിറ്റിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് ഇവിടെ കുറിക്കുന്നു.
പെണ്ണെഴുത്തിടം ടീം