(ആത്മകഥ)
ശരണ്‍കുമാര്‍ ലിംബാളെ

മറാത്തി സാഹിത്യകാരനായ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥയാണ് അക്കര്‍മാശി. ‘അക്കര്‍മാശി’ എന്നാല്‍ ജാതിഭ്രഷ്ടന്‍ എന്നാണര്‍ത്ഥം. സമൂഹത്തെ ദളിതന്റെ വീക്ഷണകോണില്‍ നിന്നുകാണുന്ന പുസ്തകമാണിത്. കാളിയത്ത് ദാമോദരന്‍ നടത്തിയ മലയാള പരിഭാഷയ്ക്ക് വിവര്‍ത്തനസാഹിത്യത്തിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
മഹാരാഷ്ട്ര,കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ മഹാര്‍ജാതിക്കാരുടെ കോളനിയില്‍ നാട്, ഭാഷ, അമ്മ, അച്ഛന്‍, ജാതി, മതം ഇങ്ങനെ എല്ലാ സംഗതികളിലും ഭാഗ്യഹീനനായി വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മനൊമ്പരങ്ങളാണ് കൃതിയില്‍. ദാരിദ്ര്യം,അനാഥത്വം,ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനംഎന്നിവയെല്ലാം ഇതില്‍ കാണാം