എം.പി. സദാശിവന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ഭരണഘടനാ ശില്പി ഡോ.ബി.ആര്‍.അംബേദ്കറുടെ കൃതികളുടെ സമാഹാരത്തിന്റെ മലയാള തര്‍ജമയാണിത്. എം.പി. സദാശിവന്‍ നടത്തിയ തര്‍ജമ. 40 വാല്യമായാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. അംബേദ്കര്‍ തന്റെ ജീവിതകാലത്ത് എഴുതിയതും അദ്ദേഹം പ്രസംഗിച്ചതുമായ കര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രാ സര്‍ക്കാര്‍ ആണ് മറാഠിയില്‍ ഈ കൃതി പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചത്. മലയാളത്തിലേക്ക്, എം. പി. സദാശിവന്‍, ഇഗ്‌നേഷ്യസ് തുടങ്ങിയവര്‍ വിവര്‍ത്തനം ചെയ്തു. വിവര്‍ത്തനസാഹിത്യത്തിനുള്ള 2003ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു.