(നോവല്‍)
ഇ. സന്തോഷ് കുമാര്‍

2011ല്‍ പുറത്തിറങ്ങിയ മലയാള നോവലാണ് അന്ധകാരനഴി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. 2012ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കേരളത്തിലെ തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയ ഗതിമാറ്റങ്ങളെയും അതില്‍പ്പെട്ടുലഞ്ഞ ജീവിതങ്ങളേയുമാണ് നോവലില്‍ പ്രമേയമാക്കിയിരിക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ ദശകങ്ങളുടെ ചരിത്രപരവും രാഷ്ട്രീയവുമായ വിശകലനമാണ് നോവല്‍.