(ഒന്നാംഭാഗം)
ഡോ.അയ്യപ്പപ്പണിക്കര്‍

മലയാളകവിതയില്‍ ആധുനികതയുടെ പ്രോദ്ഘാടകനായ അയ്യപ്പപ്പണിക്കരുടെ ആദ്യ കവിതാസമാഹാരമാണ് ഈ ഗ്രന്ഥം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണിത്. എം.വി.ദേവന്‍ ആണ് ഇതിന് അവതാരിക എഴുതിയത്.
എന്റെ ഭിത്തിമേല്‍, ഒരു സര്‍റിയലിസ്റ്റ് പ്രേമഗാനം, പ്രേമമെന്താണെന്നറിഞ്ഞിരുന്നില്ല ഞാന്‍, മനുഷ്യപുത്രന്‍, പുരൂരവസ്സ്, ശ്യാമം, നിന്മുഖമറിയും ഞാന്‍, മരണം, അഗ്നിപൂജ, ഹേ ഗഗാറിന്‍, കാടിനുകാടിന്റെ ഭംഗി, മൃത്യുപൂജ, കഴുത, പക്ഷി, ഉറുമ്പ്, കുരുക്ഷേത്രം, കുടുംബപുരാണം തുടങ്ങിയ കവിതകള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. 1951 മുതല്‍ 1969 വരെയുള്ള കാലത്ത് എഴുതിയ കവിതകളാണിതില്‍.
1974ല്‍ ആണ് ഇതിന്റെ ആദ്യപതിപ്പ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.