വി. ദത്തന്‍ സമാഹരിച്ചത്. ചെറുശേ്ശരി മുതല്‍ വയലാര്‍ വരെയുള്ള 38 കവികളുടെ 125 കവിതകള്‍. 'ഇത്തരത്തില്‍ കലാസമഗ്രത അവകാശപ്പെടാവുന്ന ഒരു മലയാള ബാലകവിതാ സമാഹാരം ഇതിനു മുമ്പ് ഉണ്ടായതായി ഓര്‍മ്മയില്ല' എന്ന് അവതാരികയില്‍ ഡോ. സുകുമാര്‍ അഴീക്കോട്. പ്രസിദ്ധീകരണവര്‍ഷം 1997.