(ശാസ്ത്രം)
റിച്ചാര്‍ഡ് ഡോകിന്‍സ്
ഡി.സി ബുക്‌സ് 2023
ഭൂമിയില്‍ ജീവജാലങ്ങളുടെ വികാസപരിണാമങ്ങള്‍ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്രസമൂഹവും പൊതുസമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തിയിട്ടില്ല. 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടുവച്ച ആശയത്തിന് അനുകൂലമായ തെളിവുകള്‍ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയില്‍നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ വസ്തുതകളുടെ വെളിച്ചത്തില്‍ ഖണ്ഡിക്കുകയാണ് ഡോക്കിന്‍സ്. ഭ്രൂണശാസ്ത്രം, തന്‍മാത്രാ ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരഘടനാ ശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളില്‍ക്കൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ. ശാസ്ത്രത്തെ മതത്തില്‍നിന്നും മോചിപ്പിക്കാനായി അക്ഷീണം പരിശ്രമിക്കുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ പ്രശസ്തമായ കൃതിയുടെ പരിഭാഷ. കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനായ രവിചന്ദ്രന്റെ പരിഭാഷ.