(ജീവചരിത്രം)
സി.പി.ശ്രീധരന്‍
കോട്ടയം സാഹിത്യവേദി പബ്ലിക്കേഷന്‍സ് 1969

അക്കാലത്ത് ജീവിച്ചിരുന്ന ആയിരത്തിയെണ്ണൂറോളം സാഹിത്യകാരന്മാരെപ്പറ്റി ജീവചരിത്രപരവും നിരൂപണപരവുമായ കുറിപ്പുകള്‍ പേരിന്റെ അക്ഷരമാലാ ക്രമത്തില്‍ സമാഹരിച്ചിട്ടുള്ള സാഹിത്യകാര നിഘണ്ടു. ആദ്യത്തെ ഭാഗത്ത് മലയാള ഭാഷയുടെ ഉല്പത്തി മുതല്‍ അത്യാധുനിക കവിത വരെയുള്ള സാഹിത്യവികാസത്തിന്റെ ചരിത്രമുണ്ട്. ഡോ. കെ. ഭാസ്‌കരന്‍ നായരുടെ അവതാരിക. എന്റെ സമീപനം എന്ന പേരില്‍ ഗ്രന്ഥകാരന്റെ കുറിപ്പ് എന്നിവക്കൊപ്പം അനുബന്ധമായി, കൂടുതല്‍ ഗ്രന്ഥകാരനന്മാരെപ്പറ്റിയുള്ള കുറിപ്പുകളും സൂചികയും നല്‍കിയിരിക്കുന്നു.