നവംബര്‍ 2011
പരിധി പബ്‌ളിക്കേഷന്‍സ്
തിരുവനന്തപുരം
വില:155 രൂപ
 ബൃഹത്തും സങ്കീര്‍ണ്ണവുമായ ഒരു വിഷയം അതിന്റെ സമഗ്രതയില്‍ എന്നാല്‍ കൈയൊതുക്കത്തോടെ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് അനിതരമായ പാടവം പ്രകടിപ്പിക്കുന്നു. സിദ്ധാന്തവും പ്രയോഗവും ഒരു പോലെ പരിശീലിച്ച അജികുമാറിന്റെ മുദ്ര  ഈ ഗ്രന്ഥത്തിന് ഹൃദ്യമായ തെളിമപകരുന്നു. കഠിനമായ പഠനഗവേഷണങ്ങളുടെ പിന്‍ബലം  ഈ രചനയെ മലയാളത്തിലെ ഗൗരവമാര്‍ന്ന ചലച്ചിത്രസാഹിത്യവിഭാഗത്തില്‍ ഉള്‍പെ്പടുത്തുന്നു.