(ആയുര്‍വേദം)
ചരകന്‍

ആയുര്‍വേദത്തിലെ ആചാര്യന്മാരിലൊരാളായ ചരകന്റെ ഈ കൃതി മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചത് തൃശൂര്‍ ഭാരതവിലാസം പ്രസ് ആണ്. ടി.സി.പരമേശ്വരന്‍ മൂസ്സതും കെ.വാസുദേവ ശര്‍മയും കൂടി എഴുതിയ വാചസ്പത്യം വ്യാഖ്യാനത്തോടു കൂടിയ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത് പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മയാണ്. ശരീരസ്ഥാനം, സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ഇന്ദ്രിയസ്ഥാനം, സിദ്ധിസ്ഥാനം എന്നിങ്ങനെ പല ഭാഗങ്ങളായി 1916 മുതല്‍ 1922 വരെ അവര്‍ പ്രസിദ്ധീകരിച്ചു.
പിന്നീട് ചികിത്സിത സ്ഥാനം, കല്പസ്ഥാനം എന്നീ ഭാഗങ്ങളും അവര്‍ തന്നെ പ്രസിദ്ധീകരിച്ചു.