(യാത്രാവിവരണം)
സ്വാമി ദയാനന്ദ തീര്‍ത്ഥ
1964ല്‍ പറളിക്കാട് പ്രസിദ്ധീകരിച്ച കൃതി. ചിന്മയാനന്ദ സ്വാമികള്‍ അവതാരിക. ജ്ഞാനപ്രഭ എന്ന പ്രസിദ്ധീകരണത്തില്‍ ഉത്തരഖണ്ഡ പര്യടനം എന്ന ശീര്‍ഷകത്തില്‍ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ലേഖന പരമ്പരയുടെ സമാഹാരം. ഡല്‍ഹിയില്‍നിന്ന് ഹരിദ്വാര്‍ വഴി ഋഷികേശത്തിലേക്കും അവിടെനിന്ന് ഗംഗോത്രി, കേദാര നാഥം, ബദരീനാഥം എന്നീ തീര്‍ഥാടന സ്ഥലങ്ങളിലേക്കുമുള്ള യാത്രയുടെ വിവരണം. സ്ഥലപുരാണങ്ങള്‍, അതാതിടങ്ങളിലെ കേരളീയ തപസ്വികള്‍ എന്നിവയും പ്രതിപാദിക്കുന്നു.