എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍
നവജീവന്‍ ട്രസ്റ്റ്-1927
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഇന്നും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്താണ്. ഇന്ത്യയിലാകെ പ്രതിവര്‍ഷം രണ്ടു ലക്ഷത്തിലധികം പ്രതികള്‍ വിറ്റഴിക്കപ്പെടുന്നു.1927ല്‍ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്,ഹിന്ദി,ഒറിയ,തമിഴ്,തെലുങ്ക്,മലയാളം,കന്നട,ഉര്‍ദു,പഞ്ചാബി തുടങ്ങിയ ഭാഷകളില്‍ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്. കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടമാണ് ഇതില്‍ വിവരിക്കുന്നത്. 1925 മുതല്‍ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവന്‍ വാരികയില്‍ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയില്‍ തുടര്‍ച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്. സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവര്‍ത്തകരുടേയും നിര്‍ബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാന്‍ ഗാന്ധിജി തുനിഞ്ഞത്.
Leave a Reply