(നോവല്‍)
ആനന്ദ്

ആനന്ദ് എഴുതിയ നോവലാണ് ഗോവര്‍ധന്റെ യാത്രകള്‍. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ ‘അന്ധേര്‍ നഗരി ചൗപട്ട് രാജ’ എന്ന നാടകത്തെ അധികരിച്ചാണ് ഗോവര്‍ധന്റെ യാത്രകള്‍ എഴുതിയിരിക്കുന്നത്. ചരിത്രവും ഭാവനയും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ആഖ്യാന രീതി. ഹരിശ്ചന്ദ്രയുടെ ഗോവര്‍ധനൊപ്പം ചരിത്രത്തില്‍ നിന്ന്, അലിദോസ്തും ഹുമയൂണും മിര്‍സാ ഗാലിബും മിര്‍സാ മുഹമ്മദ് റിസ്വയും ഉമ്രാവ് ജാനും ഗലീലിയോയുമൊക്കെ ഇടയ്ക്കിടെ നോവലില്‍ പ്രത്യക്ഷപ്പെടുന്നു, നീണ്ട സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ കൃതി ഗീതാ കൃഷ്ണന്‍ കുട്ടി ‘ഗോവര്‍ധന്‍സ് ട്രാവല്‍സ്’ എന്ന പേരില്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1997